പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ
പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്തത് കക്കൂസിൽ ആണെന്ന് ടേബിൾ ടോക്ക് 1681, ടേബിൾ ടോക് 3232 (a,b,c) എന്നിവയിൽ മാർട്ടിൻ ലൂഥർ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "പരിശുദ്ധാത്മാവ് എനിക്ക് ഈ സൃഷ്ടിയെ ക്ലൊആക്കയിൽ വെച്ച് നൽകി." എന്നാണ് ലൂഥർ പറഞ്ഞത്. ക്ലൊആക്ക എന്നാൽ അർഥം കക്കൂസ് അഥവാ ശൗചാലയം എന്നാണ്.
മേല്പറഞ്ഞത് വിശ്വാസമാകാത്തവർ പ്രമുഖ ജർമൻ മാഗസിൻ ആയ (ഏറ്റവും പ്രചാരമേറിയ യൂറോപ്പ്യൻ മാസിക) Der Spiegel നോക്കാവുന്നതാണ്
https://www.spiegel.de/international/germany/the-reformer-s-rubbish-archaeologists-unveil-secrets-of-luther-s-life-a-586847.html
ഒരുവൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്താൽ മാത്രമാണ് എന്ന സോള ഫിദേ എന്ന പ്രോട്ടസ്ടന്റ് തത്വം ലൂഥറിന് ലഭിച്ചത് കക്കൂസിൽ വെച്ചാണ്. റോമാ 1:17ന്റെ ലൂഥറിന്റെ വ്യാഖ്യാനമാണ് ഇത്. ലത്തീൻ ഭാഷയിലുള്ള മേൽപ്പറഞ്ഞ വാഖ്യാനത്തിന് ശേഷം അത് ലഭിക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ലൂഥറിന്റെ സാക്ഷ്യം ചേർത്തിരിക്കുന്നു.
"ദീസെ കുൻസ്ഥ് ഹാറ്റ് മിറ്റ് ദേഷ് സ്പിരിറ്റുസ് സാന്കറ്റൂസ് ഓഫ് ദിസ് ക്ലോഅക്കാ ഐങ്കെഗീബെൻ" അഥവാ
കക്കൂസിലെ 'പരിശുദ്ധാത്മാവ്' വഴിയാണ് ഈ കാവ്യസൃഷ്ടി പ്രവേശിച്ചത് (അതായത് വാഖ്യാനം) എന്നാണ് ലൂഥർ പറഞ്ഞിട്ടുള്ളത്
ലൂഥർ 1532ൽ തന്റെ അത്താഴ മേശയിൽ വെളിപ്പെടുത്തിയതാണ് ഇത്. [ വെർക്കെ. ടിഷ്രെഡൻ (ടേബിൾ ടോക്), 1531-1546; ജർമൻ പതിപ്പ്, വാല്യം 2, പേജ് 177 ]. ഇത് വളരെ വിവാദപരമായതിനാൽ ഇതുവരേക്കും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടില്ല. അതിനാൽ ഇത് ഉൾപ്പെടെണ്ട ലൂഥറിന്റെ കൃതികൾ 54ൽ ലഭ്യമല്ല. എന്തുകൊണ്ടാണ് ലൂഥറിന്റെ കൃതികൾ പരിഭാഷയിൽ 1681 എന്ന ടേബിൾ ടോക്കു ഒഴിവാക്കിയത് പെൺതകക്കൂസ് പാസ്റ്റർമാർ ഉത്തരം നൽകേണ്ടതാണ്
മേല്പറഞ്ഞത് 3232എ, ബി, സി എന്നീ മൂന്ന് ടേബിൾ ടോക്കുകളിലും രേഖപ്പെടുത്തിയിട്ടുണ്ട് [ വെർക്കെ. ടിഷ്രെഡൻ, 1531-1546; ജർമൻ പതിപ്പ്, വാല്യം 3, പേജ് 228 ].
ലൂഥറിന് ഒരുവൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്താൽ മാത്രമാണ് എന്ന സോള ഫിദേ ലഭിച്ചത് ഈ കക്കൂസിൽ വെച്ചാണ്.