പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
2026 മേയ് 14, വ്യാഴാഴ്‌ച
Vatican
എല്ലാംകേരളംഇന്ത്യലോകം
ന്യൂസ്‌ലെറ്റർ
|
വാർത്ത അറിയിക്കൂ

Loading…

Back to News
മുഖ്യലേഖനംMiddle East

ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ

അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയ അപ്പസ്തോല പ്രവർത്തികൾ 15:1-2-ൽ ജെറുസലേം സുന്നഹദോസ്. അപ്പൊസ്തലന്മാർ തന്നെ സോള സ്ക്രിപ്ചുറ അനുസരിച്ചില്ലെങ്കിൽ ഇന്ന് അത് എങ്ങനെ ശരിയാകാം?

Dr AGS Ammanuel·2026 മേയ് 11·19 കാഴ്ചകൾ·3 മിനിറ്റ് വായന

ജെറുസലേം സുന്നഹദോസ്: തിരുവെഴുത്തിനു മുകളിൽ സഭാ പാരമ്പര്യത്തിന്റെ ആധികാരികത

സോള സ്ക്രിപ്ചുറയ്ക്കെതിരായ ആദ്യ സുന്നഹദോസിന്റെ സാക്ഷ്യം

ആമുഖം

അപ്പസ്തോല പ്രവർത്തികൾ 15:1-2-ൽ നാം സഭയുടെ ആദ്യ സുന്നഹദോസായ ജെറുസലേം സുന്നഹദോസിനെക്കുറിച്ച് വായിക്കുന്നു. ഈ സുന്നഹദോസിൽ നടന്നത് സോള സ്ക്രിപ്ചുറ (തിരുവെഴുത്ത് മാത്രം) എന്ന പ്രൊട്ടസ്റ്റന്റ് സിദ്ധാന്തത്തിന്റെ അടിത്തറയെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു സംഭവമാണ്. എഴുതപ്പെട്ട ദൈവവചനത്തിലുള്ള 'എന്നെന്നേക്കുമായുള്ള ഉടമ്പടി' സഭാ മജിസ്റ്റീരിയം എടുത്തുമാറ്റുകയും പകരം അപ്പസ്തോല പാരമ്പര്യം സ്ഥാപിക്കുകയും ചെയ്ത സംഭവമാണിത്.



ജെറുസലേം സുന്നഹദോസിൽ സംഭവിച്ചത്

മേൽപ്പറഞ്ഞ ജെറുസലേം സുന്നഹദോസിൽ സംഭവിച്ചത് വളരെ ചുരുക്കിപ്പറഞ്ഞാൽ, അതിത്രയുമേയുള്ളൂ - പരിച്ഛേദനത്തിന്റെ ഉടമ്പടി (സഭയിൽ പുതുതായി ചേരുന്നവർക്കുള്ളത്) അസാധുവാക്കുന്നു.

എന്നാൽ പരിച്ഛേദനത്തിന്റെ ഉടമ്പടിയെന്നാൽ 'എന്നെന്നേക്കുമായുള്ള ഉടമ്പടിയാകുന്നു' എന്നാണ് കർത്താവു ഉല്പത്തി 17:3-ൽ പറയുന്നത്. ആ ഉടമ്പടിയെയാണ് പത്രോസും സഭയുടെ മജിസ്റ്റീരിയവും എടുത്തു മാറ്റുന്നത്. വിധി പ്രഖ്യാപിച്ചത് മറ്റാരുമല്ല - ജറുസലേമിലെ ആദ്യ മെത്രാനും കർത്താവിന്റെ സഹോദരനുമായ ചെറിയാക്കോവ് (വിശുദ്ധ യാക്കോബ്). ആ തീരുമാനം തീർച്ചയായും കർത്താവായ ഈശോ മിശിഹാ മാനിച്ചു എന്നതാണ് വാസ്തവം.


ഉടമ്പടി അസാധുവാക്കൽ യഹൂദർക്കും ബാധകം: എങ്ങനെ?

മേൽപ്പറഞ്ഞ 'ഉടമ്പടി അസാധുവാക്കൽ', അത് വിജാതീയർക്ക് മാത്രമല്ലേ, യഹൂദർക്ക് ബാധകമല്ലല്ലോ എന്ന് ചോദിച്ചേക്കാം. അത് എപ്രകാരമെന്ന് ബോധ്യപ്പെടണമെങ്കിൽ ഒരു വസ്തുത മനസ്സിലാക്കേണ്ടതുണ്ട് - തിരുസഭയിൽ അംഗത്വം എന്നത് ബിബ്ലിക്കൽ യഹൂദമതത്തിൽ അംഗത്വം തന്നെയാണ്. പരിശുദ്ധ കത്തോലിക്കാ സഭ ബിബ്ലിക്കൽ ജൂദായിസത്തിന്റെ, അതായത് ഒന്നാം നൂറ്റാണ്ടിലെ യഹൂദമതത്തിന്റെ, സ്വാഭാവിക പിന്തുടർച്ചയാണ്.

പുറമെ നിന്നും നോക്കുന്നവർക്ക് ആടും ആനയും തമ്മിലുള്ള വ്യത്യാസം കാണുവാൻ സാധിക്കുന്നതിനാൽ അത് എപ്രകാരമാണ് എന്നത് സ്വാഭാവിക ചോദ്യമാണ്. നിയമത്തിന്റെ പൂർത്തീകരണത്തിൽ എന്നതാണ് ഉത്തരം.

അത് മനസ്സിലാവണമെങ്കിൽ നിയമം എന്തെന്നും, പഴയതും പുതിയതുമായ ഉടമ്പടികൾ എന്തെന്നും, പരിശുദ്ധ കൂദാശകൾ എന്തെന്നും അറിയേണ്ടിയിരിക്കുന്നു. അത് വലിയ ഒരു ടോപിക് ആയതിനാൽ ഇവിടെ വിവരിക്കുവാൻ ഉദ്ദേശിക്കുന്നില്ല, എന്നാൽ രണ്ട് കാര്യങ്ങൾ പറഞ്ഞു ചുരുക്കുന്നു:

നിയമാനുഷ്ഠാനത്തിലെ പൂർത്തീകരണം

ചുരുക്കത്തിൽ പറഞ്ഞാൽ നിയമാനുഷ്ഠാനപരമായി ഒരു യഹൂദന്റെ ജീവിതത്തിൽ ഒരു വർഷത്തിൽ നടക്കുന്നത് എല്ലാം ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്നു, നടക്കേണ്ടിയിരിക്കുന്നു.

എ.ഡി. 70-നു ശേഷം യഹൂദമതത്തിന്റെ അസാധ്യത

യഹൂദ മതപ്രകാരം എ.ഡി. 70-ന് ശേഷം യഹൂദനായി തുടരുവാൻ ആർക്കും സാധിക്കില്ല, സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കാരണം നിയമപ്രകാരം ഓരോ യഹൂദനും വർഷത്തിൽ 3 വട്ടം ജറുസലേമിൽ പോയി കർത്താവിന്റെ മുഖം ദർശിക്കണം എന്നതാണ് (സ്ത്രീകൾക്കും കുട്ടികൾക്കും ഷമിതാ വർഷത്തിൽ മാത്രം മതിയാകും). ദേവാലയത്തിലെ ലെഹേം ഹാ പനിം എന്ന തിരുസാന്നിദ്ധ്യ അപ്പം കാണണം എന്നതാണിത്.

ക്രൈസ്തവ വിശ്വാസത്തിൽ - കത്തോലിക്കാ സഭയിൽ - യേശുവിന്റെ തിരുശരീരമായി ഈ അപ്പം മാറി. ഈ അപ്പം മാറി സ്വർഗത്തിൽ നിന്നും വന്ന ജീവനുള്ള അപ്പമായി മാറിയ, യേശുവിന്റെ തിരുശരീരമായി മാറിയ, യേശുവിന്റെ തിരുമുഖം ദർശിക്കാൻ കത്തോലിക്കർ പോകുന്നത് നാം കാണുന്നു.

ഇന്ന് ദേവാലയമില്ല, നിയമാനുഷ്ഠാനവുമില്ല. ആകെ ഉള്ളത് റബ്ബിനിക് ജൂദായിസം മാത്രം. അത് മൊസൈക് ലോയ്‌സ് (മോശൈക നിയമം) പ്രകാരമല്ല, പകരം റബ്ബികളുടെ നിയമങ്ങൾ (താക്കനകൾ) മാത്രം. ഇസ്രായേലിൽ പോലും നിയമം നടപ്പിലാക്കുന്നില്ല എന്നത് വളരെ വസ്തുതയല്ലേ?


ജെറുസലേം സുന്നഹദോസിന്റെ ആവശ്യകതയും സാഹചര്യവും

വിശുദ്ധ പൗലോസും ബാർണബാസും അന്ത്യൊക്ക്യയിൽ എത്തിയപ്പോൾ യൂദയയിൽ നിന്നും വന്ന ഏതാനും സഹോദരന്മാർ മോശെയുടെ നിയമം (ദിവ്യ നിയമം) അനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്തപക്ഷം, വിജാതീയ ക്രൈസ്തവർക്ക് രക്ഷ നേടാൻ സാധ്യമല്ല എന്നു പറഞ്ഞു ബുദ്ധിമുട്ടിക്കുകയുണ്ടായി. എന്നാൽ, പൗലോസും ബാർണബാസും അവരുടെ ഉപദേശം തള്ളിക്കളഞ്ഞു. അങ്ങനെ അന്ത്യൊക്ക്യയിലെ സഹോദരന്മാരും യൂദയയിൽനിന്നും വന്നവരും തമ്മിൽ ഈ കാര്യത്തിൽ തർക്കമുണ്ടായി. തന്മൂലം പൗലോസും ബാർണബാസും ഇക്കാര്യത്തിൽ സ്പഷ്ടതയ്ക്കായി ജറുസലേമിൽ പത്രോസിനെയും അപ്പൊസ്തലന്മാരെയും സന്ദർശിക്കാൻ തീരുമാനിക്കുന്നു.


പൗലോസിന്റെ ജറുസലേം സന്ദർശനം: ഒരു ദൈവിക വെളിപാട്

എന്നാൽ, ജെറുസലേം സുന്നഹദോസിന്റെ കാരണമായിത്തീർന്ന സാഹചര്യത്തെക്കുറിച്ച് ഗലാത്യർ 2:2-ൽ വിശുദ്ധ പൗലോസ് പറയുന്നത് ശ്രദ്ധേയമാണ്. വാസ്തവത്തിൽ ഒരു വെളിപാടിന്റെ (നമ്മുടെ കർത്താവിൽ നിന്നുള്ള) അടിസ്ഥാനത്തിലാണ് താൻ ജെറുസലേം സന്ദർശിച്ചത് എന്നും, അവിടെ ജെറുസലേമിലെ സഭാ ശ്രേഷ്ഠന്മാരെയും (വിശുദ്ധ പത്രോസിനെയും മറ്റ് അപ്പൊസ്തല ശ്രേഷ്ഠന്മാരെയും - യോഹന്നാന്റെ സഹോദരനായ യാക്കോബും, യോഹന്നാനും, കർത്താവിന്റെ സഹോദരനും ജറുസലേമിലെ ആദ്യ മെത്രാനുമായിരുന്ന വിശുദ്ധ യാക്കോബും) നേരിൽകണ്ട്, സ്വകാര്യമായി, വിജാതീയരുടെ ഇടയിൽ തന്റെ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ചു (റിപ്പോർട്ട് ചെയ്തു) എന്നും വ്യക്തമാണ്.

അതായത്, വിശുദ്ധ പൗലോസ് ജറുസലേമിൽ പോയത് മറ്റൊന്നുകൊണ്ടുമല്ല, മറിച്ച്, കർത്താവായ ഈശോ മിശിഹാ ആവശ്യപ്പെട്ടതനുസരിച്ചാണ്.


നിർണ്ണായക ചോദ്യം: എന്തുകൊണ്ട് പൗലോസിന് നേരിട്ട് വെളിപാട് ലഭിച്ചില്ല?

തനിക്കുണ്ടായിരുന്ന വെളിപാടുകളുടെ ആധിക്യത്തെക്കുറിച്ച് പൗലോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു (2 കോറിന്തോസ് 12:7). അപ്പോൾ സ്വാഭാവികമായും ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഉണ്ട്:

  • വിജാതീയർ മോശയുടെ നിയമത്തിലെ പരിച്ഛേദനം സ്വീകരിക്കണമോ വേണ്ടയോ എന്നത് എന്തുകൊണ്ട് പൗലോസിന് നേരിട്ട് വെളിപ്പെടുത്തിക്കിട്ടിയില്ല?

  • അത്തരമൊരു സുപ്രധാന കാര്യത്തെക്കുറിച്ച്, തന്നിൽ നിറഞ്ഞു നിന്നിരുന്ന പരിശുദ്ധാത്മാവിനോടോ നമ്മുടെ കർത്താവായ ഈശോ മിശിഹായോടോ മാർഗനിർദേശം തേടാൻ അല്ലെങ്കിൽ വെളിപാട് ആവശ്യപ്പെടാൻ എന്തുകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞില്ല?

  • എന്തുകൊണ്ട് അക്കാര്യം അദ്ദേഹത്തിന് നേരിട്ട് വെളിപ്പെടുത്തിക്കിട്ടിയില്ല?

പൗലോസ് തന്നെ പറയുന്നുണ്ടല്ലോ, കർത്താവിന്റെ വെളിപാട് ലഭിച്ചിട്ടാണ് ജറുസലേമിൽ പോയതെന്ന്. അതായത്, കർത്താവ് പൗലോസിനോട് വെളിപ്പെടുത്തിയത് പത്രോസിനോടും അപ്പസ്തോല ശ്രേഷ്ഠന്മാരോടും ചോദിക്കുവാനാണ്, അവരുടെ തീരുമാനം അംഗീകരിക്കാനാണ്.

അതായത്, രക്ഷക്കുതകുന്ന അല്ലെങ്കിൽ അടിസ്ഥാനപരമായ വിശ്വാസപരമായ കാര്യങ്ങളിൽപ്പോലും കർത്താവ് പത്രോസിനും സഭയുടെ മജിസ്റ്റീരിയത്തിനും താൻ നൽകിയ അധികാരത്തെ മാനിച്ചിരുന്നു എന്നല്ലേ?


നിഗമനം: പാരമ്പര്യം തിരുവെഴുത്തിനുമേൽ

ഇത് തീർച്ചയായും ഒരു കാര്യം അർത്ഥമാക്കുന്നു: നമ്മുടെ കർത്താവ്, സഭ ശ്രേണിക്രമത്തിൽ ആയിരിക്കണമെന്ന് മാത്രമല്ല, പൗലോസും മറ്റു സുവിശേഷകരും പത്രോസിൽനിന്നും അപ്പൊസ്തലന്മാരുടെ സമിതിയിൽ നിന്നും മാർഗനിർദേശം തേടണമെന്നും, വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ ന്യായവിധി അംഗീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നു, വ്യക്തമാക്കിയിരുന്നു.

ജെറുസലേം സുന്നഹദോസിൽ നടന്നത് ഒന്നുകൂടി നോക്കാം:

എന്നെന്നേക്കുമായുള്ള ഉടമ്പടിയായ പരിച്ഛേദനത്തിന്റെ ഉടമ്പടിയുടെ എഴുതപ്പെട്ട കൽപ്പന - നിയമത്തിന്റെ വേലിക്കെട്ടിനുള്ളിൽ പ്രവേശിക്കുവാനുള്ള, യഹൂദനായി തിരിച്ചറിയപ്പെടുവാനുള്ള കൽപ്പന - എടുത്തു മാറ്റി, പകരം പരിച്ഛേദന ആവശ്യമില്ല എന്ന അപ്പസ്തോലന്മാരുടെ പാരമ്പര്യം സ്ഥാപിക്കുന്നു. അത് ഇന്നും തുടരുന്നു.

തിരുവെഴുത്ത് അസാധുവാക്കി പാരമ്പര്യം സ്ഥാപിക്കുന്നു.

ഓർക്കുക: അപ്പസ്തോലന്മാർക്ക് തിരുവെഴുത്തുകൾ എന്നാൽ പഴയ നിയമഗ്രന്ഥങ്ങൾ മാത്രമായിരുന്നു. സോള സ്ക്രിപ്ചുറ എന്ന സിദ്ധാന്തം അപ്പസ്തോലന്മാരുടെ പ്രവൃത്തിയാൽത്തന്നെ ഖണ്ഡിക്കപ്പെടുന്നു.

ബന്ധപ്പെട്ട ലേഖനങ്ങൾ

പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല
മുഖ്യലേഖനം

പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല

2026 മേയ് 11

പങ്കിടുകWhatsAppX / TwitterFacebookഇമെയിൽ
Editorial note:Articles marked as “Opinion” or “Editorial” represent the views of the author or the editorial board and do not constitute factual reporting. News and investigation pieces are independently verified to the best of our ability. Corrections policy: About → Corrections.

Have a tip or correction?

If you have additional information, a correction, or a news tip related to this story, please reach out.

Submit a Tip

കൂടുതൽ വായിച്ചത്

  1. 1

    ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ

  2. 2
    പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല

    പെന്തക്കോസ്‌ മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല

വായനക്കാരന്റെ അഭിപ്രായങ്ങൾ അവരുടെ എഴുത്തുകാരുടെ അഭിപ്രായങ്ങൾ പ്രതിനിധീകരിക്കുന്നു, Nasrani News-ന്റെ അഭിപ്രായങ്ങൾ അല്ല. ശീലിക്കുക. അപമാനകരമായ അല്ലെങ്കിൽ ഭീഷണിയുള്ള ഉള്ളടക്കം നീക്കം ചെയ്യും.

ഇന്നുവരെ അഭിപ്രായങ്ങൾ ഇല്ല — മറുപടി നൽകുന്ന ആദ്യത്തെ വ്യക്തി ആകൂ.

…

2026 മേയ് 14, വ്യാഴാഴ്‌ച

Kerala · India · World

Catholic News Platform

Nasrani.News

കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും കത്തോലിക്കാ വാർത്ത

nasrani.news

Est. 2024

നസ്രാണി വാർത്ത

ബ്രേക്കിങ്
പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ◆ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ◆പ്രൊട്ടസ്റ്റന്റ് മതം പിറവിയെടുത്ത ഗർഭപാത്രം, ലൂഥറിന്റെ കക്കൂസ് കണ്ടെത്തി ജർമൻ ഗവേഷകർ◆ജെറുസലേം സുന്നഹദോസ് — അല്ലാഹുവിന്റെ സ്വന്തം സോള സ്ക്രിപ്ത്തൂറയെ അപോസ്തോലന്മാർ മുളയിലേ നുള്ളിയപ്പോൾ◆
  • പുതിയത്
  • മുകളിലെ വാർത്തകൾ
  • അന്വേഷണം
  • വസ്തുതാ പരിശോധന
  • അഭിപ്രായം
  • ആർക്കൈവ്

Nasrani News

നസ്രാണി വാർത്ത

കേരളത്തിൽ നിന്നുള്ള സ്വതന്ത്ര കത്തോലിക്കാ മാധ്യമം. ആഴവും ആർജ്ജവവും ഉള്ള മത, സാമൂഹ്യ, വിശ്വാസ വാർത്ത.

വിഭാഗങ്ങൾ

  • പുതിയത്
  • അന്വേഷണം
  • വസ്തുതാ പരിശോധന
  • അഭിപ്രായം
  • വിശ്വാസ സമർഥനം
  • കേരളം
  • ഇന്ത്യ
  • ലോകം
  • സുറിയാനി ലോകം
  • ആർക്കൈവ്

ഞങ്ങളേക്കുറിച്ച്

  • ഞങ്ങളേക്കുറിച്ച്
  • ഞങ്ങളുടെ ദൗത്യം
  • Editorial Policy
  • Corrections
  • Masthead

സമർപ്പിക്കൂ & പിന്തുണ

  • വാർത്ത അറിയിക്കൂ
  • ന്യൂസ്‌ലെറ്റർ
  • സ്വകാര്യതാ നയം
  • സേവന നിബന്ധനകൾ
  • നിരാകരണം

© 2026 Nasrani News. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

നിരാകരണം

SitemapSign In