മുഖ്യലേഖനംപെന്തക്കോസ് മതക്കാർ വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമല്ല
"നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്" എന്ന കർത്താവായ ഈശോ മിശിഹായുടെ വാക്കുകളെ ദുർവ്യാഖ്യാനിക്കുകയും കത്തോലിക്കകൾക്കും പെന്തക്കോസ് മതക്കാരെ ക്രിസ്ത്യാനികളായി കാണുകയും, ക്രൈസ്തവരുടെ സാമൂഹികവും സമുദായപരവും സഭാപരവുമായ സമ്മേളങ്ങളിലും കെട്ടിയെഴുന്നള്ളിക്കുകയും, കോട്ടയം ക്രിസ്റ്റീൻ പോലുള്ള ധ്യാനകേന്ദ്രങ്ങളിലും അതിലുപരിയായി ഷെകൈന പോലുള്ള ചാനലുകളിലും എന്തിന് വചനവേദികളിൽ പോലും പ്രഭാഷണം നൽകുവാൻ, അത് എന്തിന്റെ പേരിലായാൽ പോലും, വേദിയൊരുക്കുകയും ചെയ്യുന്നതും, അതിലെല്ലാം ഉപരിയായി വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമായി ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത പൂർണ്ണമായും തുടച്ചു മാറ്റപ്പെടേണ്ടത് തന്നെ, സഭീസ്‌മൂഹങ്ങളിൽ ഇടപെടലുകൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതും അത്യാവശ്യമാണ്.
Dr AGS Ammanuel